Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.T. Kuriakose

പി.​ടി. കു​ര്യാ​ക്കോ​സ് അ​ന്ത​രി​ച്ചു

വൈ​പ്പി​ന്‍: സീ​റോ​മ​ല​ബാ​ര്‍ സ​ഭ, സ​ഭാ​താ​ര​മാ​യി അം​ഗീ​ക​രി​ച്ച ഞാ​റ​ക്ക​ല്‍ വ​ലി​യ​വീ​ട്ടി​ല്‍ പു​ത്ത​ന​ങ്ങാ​ടി പി.​ടി. കു​ര്യാ​ക്കോ​സ് (91) ആ​ലു​വ​യി​ലെ വ​സ​തി​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സ്‌​നേ​ഹ​പു​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍.

അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ലു​ള്ള ഒ​രു ക​ത്തോ​ലി​ക്കാ അ​ല്മാ​യ പ്ര​സ്ഥാ​ന​മാ​യ പാ​ക്‌​സ് റൊ​മാ​ന​യു​ടെ 1964ലെ ​സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് സ​മ്മേ​ള​ന​ത്തി​ൽ, ആ​ദ്യ​ത്തെ വെ​ള്ള​ക്കാ​ര​ന​ല്ലാ​ത്ത സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ള്‍ ആ​റാ​മ​ന്‍ മാ​ര്‍​പാ​പ്പ അ​ല്‍​മാ​യ​ര്‍​ക്കാ​യു​ള്ള പൊ​ന്തി​ഫി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് നി​യ​മി​ച്ചു. 1967ല്‍ ​ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ കു​ര്യാ​ക്കോ​സ് ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ത്ത് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്തു.

ക്രി​സ്ത്യ​ന്‍ കോ​ള​ജു​ക​ളു​ടെ ഓ​ള്‍ ഇ​ന്ത്യ അ​സോ​സി​യേ​ഷ​നി​ൽ പ്രി​ന്‍​സി​പ്പ​ല്‍ അ​ല്ലാ​ത്ത ഏ​ക അം​ഗ​വു​മാ​യി​രു​ന്നു. മ​ലേ​ഷ്യ​ന്‍ റോ​യ​ല്‍ അ​വാ​ര്‍​ഡ്, കേ​ര​ള ഗ​വ​ര്‍​ണ​റു​ടെ എ​മി​ന​ന്‍റ് എ​ക്യു​മെ​നി​സ്റ്റ് എ​ഡ്യൂ​ക്കേ​റ്റ​ര്‍ ബ​ഹു​മ​തി എ​ന്നി​വ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. നൂ​റോ​ളം രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

ശൈ​ശ​വ​ത്തി​ല്‍ പോ​ളി​യോ ബാ​ധി​ത​നാ​യ കു​ര്യാ​ക്കോ​സ് ശാ​രീ​രീ​ക പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ഈ ​നേ​ട്ട​ങ്ങ​ള​ത്ര​യും കൈ​വ​രി​ച്ച​ത്.ഭാ​ര്യ: ഏ​ലി​യാ​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി കി​ഴ​ക്കേ​ത​ല​യ്ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: തോ​മ​സ് കെ. ​പു​ത്ത​ന​ങ്ങാ​ടി, ജോ​സ​ഫ് കു​ര്യാ​ക്കോ​സ്, ടീ​ന ആ​ന്‍റ​ണി, മി​നി ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: സി​ന്ധു കു​ര്യ​ന്‍ പൊ​ട്ടം​കു​ളം (എ​റ​ണാ​കു​ളം), റോ​ഷ്ണി ജോ​യ് ചി​രി​യ​ങ്ക​ണ്ട​ത്ത് (തൃ​ശൂ​ര്‍), ആ​ന്‍റ​ണി വ​ര്‍​ഗീ​സ് പെ​ല്ലി​ശേ​രി (അ​മ്മാ​ടം), ജോ​ര്‍​ജ് തോ​മ​സ് കൂ​ട്ടി​യാ​നി​യി​ല്‍ (പാ​ലാ).

Latest News

Corehub Up